വാഷിങ്ടണ്‍: ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ സര്‍വനാശമാണ് ഉണ്ടാവുകയെന്ന് അമേരിക്കൻ ആണവ ശാസ്ത്രജ്ഞര്‍. ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്. അതുകൊണ്ടുതന്നെ ഒരു യുദ്ധമുണ്ടായാൽ ചൈനയ്ക്ക് ഒരുപാട് ശത്രുക്കളെ ഒറ്റക്ക് നേരിടേണ്ട സാഹചര്യമുണ്ടാകും. ഇത് ചൈനയുടെ സർവനാശത്തിനാകും വഴിവെക്കുക. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഇന്ത്യാ-ചൈന യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ അത് ലോകയുദ്ധത്തിലാണ് കലാശിക്കുക. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ ചൈനക്ക് പറ്റുമെങ്കില്‍ ചൈന എന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ അത്തരമൊരു യുദ്ധം കാരണമായി തീരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയെ മുഴുവന്‍ നിമിഷ നേരം കൊണ്ട് ചാരമാക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങിയാല്‍ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പിന്തുണ ചൈനക്ക് ഇപ്പോള്‍ ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല ഇന്ത്യ തന്ത്രപരമായി ‘ഭാവി’വെല്ലുവിളി മുന്‍കൂട്ടി കണ്ട് ചൈനയുമായി തര്‍ക്കമുള്ള എല്ലാ രാജ്യങ്ങളുമായും ഉണ്ടാക്കിയെടുത്തിട്ടുള്ള അടുപ്പം ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നുറപ്പ്.
Post Your Comments