ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രാര്‍ത്ഥിക്കാത്ത വ്യക്തിയായിരുന്നു ടോഫജ്ജാല് മിയ എന്ന അറുപതുകാരന്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ടോഫജ്ജാല് മിയ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതിന് പിന്നിലെ കാരണം അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.
ഞാന്‍ ഒരിക്കലും ദൈവത്തോടു പ്രാര്ത്ഥിച്ചിട്ടില്ലായിരുന്നു. എല്ലായ്പ്പോഴും നിസ്ക്കരിക്കാന്‍ സമയമുണ്ടാകില്ലെന്ന് ഞാന്‍ കരുതി. നിസ്ക്കരിക്കാതിരിക്കാന് എല്ലായ്പ്പോഴും ഞാന്‍ ഒഴിവ് കഴിവുകള്‍ പറയാറുണ്ടായിരുന്നു.
പക്ഷേ എന്റെ ഭാര്യക്ക് രോഗമുണ്ടായതിന് ശേഷം ഞാന്‍ പ്രാര്‍ത്ഥനകള്‍ ഒരിക്കലും മുടക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഞാന്‍ എന്റെ വയലില്‍ ജോലി ചെയ്യുകയാണെങ്കില്‍ പോലും ഒറ്റ പ്രാര്‍ത്ഥനപോലും ഞാന്‍ മുടക്കിയിട്ടില്ല . രണ്ടു വര്‍ഷമായി എന്റെ ഭാര്യ ഫൈമ അര്‍ബുദ ബാധിതയാണ്.
എനിക്ക് രണ്ട് ആണ്മക്കളാണ് ഹാഫിസും, ജാഹിദും ഞങ്ങളുടെത് വളരെ സന്തുഷ്ട കുടുംബം ആണ്. ഞാനും ഭാര്യയും 30 വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ പരസ്പരം ഇന്ന് വരെ കലഹിച്ചിട്ടില്ല. പരസ്പരം കാണാതെ ഒറ്റ ദിവസം ഞങ്ങള്‍ ജീവിച്ചിട്ടില്ല. ഞാന്‍ വയലില്‍ ജോലിക്കു പോയി തിരിച്ച് വരുവോളും അവള് എന്നെ കാത്തിരിക്കും. അവള് എന്റെ എല്ലാമാണ്. വയലില്‍ നിന്ന് മടങ്ങിവരുമ്പോഴെക്ക് അവള് എനിക്ക് നാരങ്ങവെള്ളം തരികയും വിശറികൊണ്ട് എനിക്ക് വീശി തരികയും ചെയ്യും.
ഈ മാരകമായ ക്യാന്‍സര്‍ കൊണ്ട് അവളെ നഷ്ടപ്പെടുമോ എന്ന് എനിക്ക് ഭയമുണ്ട്. ഞാന്‍ ഒരു ദരിദ്ര കൃഷിക്കാരനാണ്. എന്റെ ഭാര്യയെ വലിയൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ കഴിയില്ല. ഒരു ചെറിയ ആശുപത്രിയില്‍ അവളെ കൊണ്ട് പോയി, പക്ഷേ അവളുടെ ആരോഗ്യം സമാനമായി തന്നെ തുടരുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഞാന്‍ അവളുടെ ആരോഗ്യത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ്, കാരണം എനിക്ക് അവളെ കാണാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയുകയില്ല. എന്റെ ഭാര്യയെ ജീവിതത്തിലേക്ക് തിരികെ വരുത്താന്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ടോഫജ്ജാല് മിയ പറയുന്നു.
Post Your Comments