തൃശൂര്‍: കള്ളുഷാപ്പിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അറുപതുകാരൻ കുത്തേറ്റ് മരിച്ചു. വരടിയം മൂര്‍ക്കനാട് വീട്ടിൽ അയ്യപ്പന് (60) ആണ് മരിച്ചത്.
പ്രതി വരടിയം ചെറുശാല വീട്ടില്‍ സുരേഷിനെ (കുട്ടൻ -43) പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വരടിയം കള്ളുഷാപ്പിലാണ് സംഭവം നടന്നത്.
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുരേഷ് വാങ്ങി വെച്ച കള്ള് അയ്യപ്പൻ എടുത്ത് കുടിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ കയ്യേറ്റമുണ്ടാകുകയായിരുന്നു. ഷാപ്പിലുണ്ടായിരുന്നവർ പിടിച്ചുമാറ്റാൻ ശ്രമിച്ചുവെങ്കിലും സുരേഷ് കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍ കൊണ്ട് അയ്യപ്പനെ കുത്തുകയായിരുന്നു.
Read Also : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെഞ്ചിലും വയറ്റിലും കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അയ്യപ്പനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പെയിൻറിങ് തൊഴിലാളിയാണ് സുരേഷ്. കുത്താനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments