Latest NewsNewsIndia

സ്വര്‍ണ്ണത്തിന് 100 രൂപ: വിമാനയാത്രയ്ക്ക് 140 രൂപ, പാലിന് 12 പൈസ: കാലം ഇത്രയും മാറി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വയസ്സ് തികയുമ്പോള്‍ 1947ല്‍ നിന്നും ഇന്ത്യ ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയതിന്റെ കണക്കു നോക്കുമ്പോള്‍ അത്ഭുതം തോന്നാം. 100 രൂപയില്‍ കുറഞ്ഞ് സ്വര്‍ണ്ണം വാങ്ങിയിരുന്ന ജനങ്ങള്‍ ഇന്ന് 21000 രൂപ കൊടുത്ത് സ്വര്‍ണ്ണം വാങ്ങുന്നു. വെറും 140 രൂപ കൊടുത്താണ് വിമാനയാത്ര ചെയ്തിരുന്നത്. സാധനങ്ങളുടെ വിലയും കുത്തനെ കൂടി. ജനങ്ങള്‍ കണ്ണടച്ച് തുറക്കുന്ന രീതിയിലേക്കാണ് വില കൂടുന്നത്.

പെട്രോളിനും സിനിമാ ടിക്കറ്റിനുമാണ് ഏറ്റവും വില കൂടിയത്. പെട്രോളിന് 27 പൈസ, സിനിമാ ടിക്കറ്റിന് 30 പൈസ, പാലിന് 12 പൈസ, 10 ഗ്രാം സ്വര്‍ണ്ണത്തിനാവട്ടെ 100 രൂപയില്‍ താഴെയും. പലതിന്റെയും വില 60 മടങ്ങോളം കൂടി. ഇന്ത്യയ്ക്ക സ്വാതന്ത്യം ലഭിക്കുമ്പോള്‍ മുംബൈ-ഡല്‍ഹി വിമാന ടിക്കറ്റിന് 140 രൂപയായിരുന്നു നിരക്ക്.

വിമാന ടിക്കറ്റ് വില 40 മടങ്ങായി വര്‍ധിച്ചപ്പോള്‍ സ്വര്‍ണ്ണ വില 300 മടങ്ങാണ് വര്‍ധിച്ചത്. പെട്രോള്‍ വിലയിലാവട്ടെ 248 മടങ്ങിന്റെ വര്‍ധനവും രേഖപ്പെടുത്തി. സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയ പത്രത്താളുകളില്‍ നല്‍കിയ പരസ്യത്തിലാണ് വിവിധ സാധനങ്ങളുടെ വില വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
നാല് രൂപയുണ്ടായിരുന്ന റെയിന്‍കോട്ടിനും 30 പൈസയുണ്ടായിരുന്ന സിനിമാ ടിക്കറ്റിന് 250 രൂപയാണ് വില.

1,20000 ത്തില്‍ താഴെയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആകെ ഫോണ്‍ കണക്ഷനുകളുടെ എണ്ണം. 10 ലക്ഷം പേര്‍ക്ക് 300 ഫോണ്‍ എന്ന് അതിനെ ലളിതമായ ഭാഷയില്‍ പറയാം. ഇന്ന് 10ലക്ഷം പേര്‍ക്ക് 9ലക്ഷം ഫോണ്‍ കണക്ഷനുകളാണുള്ളത്. വൈദ്യുതി ഉപഭോഗവും 70 മടങ്ങായി വര്‍ധിച്ചു. താരതമ്യപെടുത്താന്‍ പറ്റാത്ത നിലയിലേക്കാണ് ഇന്ത്യ ഇന്ന് കുതിച്ചുകൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button