കരിപ്പൂര്‍: ഖത്തറിന്റെ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത്. വിസയില്ലാതെ യാത്ര ചെയ്യാന്‍ ഖത്തര്‍ അനുവദിച്ചതോടെ ഭീകരര്‍ക്ക് ഖത്തറിനെ തങ്ങളുടെ ഇഷ്ടതാവളമാക്കി മാറ്റാന്‍ സാധിയ്ക്കുമെന്നാണ് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. കേരളത്തില്‍ നിന്നും ഖത്തര്‍ വഴി ഇറാനിലേയ്ക്ക് ഐ.എസ് റിക്രൂട്ട്‌മെന്റ് ഉണ്ടാകുമെന്ന് രഹസ്യന്വേണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ പേരിലാണ് സൗദി അറേബ്യയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളും ഖത്തറിനെതിരെ ഉപരോധം സൃഷ്ടിച്ചത്. ഐസിസുമായി ഖത്തറിന് ബന്ധമുണ്ടെന്ന സൂചന നല്‍കിയാണ് ഇത്. ഇതിനിടെ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഐസിസിലേക്ക് എത്തിയിട്ടുണ്ട്. ഇവരില്‍ പലരും ഖത്തറിലൂടെയാണ് ഐസിസ് ക്യാമ്പിലെത്തിയത്. അഫ്ഗാനിലൂടെ ഐസിസില്‍ ചേരാനുള്ള വഴിയില്‍ രഹസ്യാന്വേഷണ നിരീക്ഷണ കണ്ണുകള്‍ ഏറെയുണ്ട്. അതുകൊണ്ടാണ് ഖത്തറിലൂടെ ഇറാന്‍ വഴി മലയാളികള്‍ ആടുമെയ്ക്കല്‍ ജീവിതത്തിനായി സിറിയിയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച ഖത്തര്‍ ഭരണകൂടത്തിന്റെ നടപടി അന്വേഷണ ഏജന്‍സികള്‍ക്ക് തലവേദനയാണ്.
കേരളത്തില്‍നിന്ന് കൂടുതല്‍പേര്‍ ഖത്തര്‍ വഴി ഇസ്ലാമിക് സ്റ്റേറ്റില്‍ എത്താന്‍ സാധ്യത കൂട്ടുന്നതാണ് പുതിയ തീരുമാനമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ക്ക് ഖത്തറില്‍ നിന്ന് 153 കോടിയുടെ സാമ്പത്തിക സഹായം ലഭ്യമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്ക് ഖത്തറുമായി ഏറെ ബന്ധമുണ്ട്. ഖത്തറിലെ ചില മത പണ്ഡിതര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നും സൗദി ആരോപിച്ചിരുന്നു. ഇവര്‍ക്കും മലബാര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ വിസയില്ലാതെ ആളുകള്‍ക്ക് ഖത്തറില്‍ പോകാമെന്ന പ്രഖ്യാപനം ദുരുപയോഗിക്കുമെന്നാണ് വിലയിരുത്തല്‍.
നിലവിലെ സാഹചര്യത്തില്‍ ഖത്തറിന് ഏറെ സഹായങ്ങള്‍ ചെയ്യുന്നതും ഒപ്പംനില്‍ക്കുന്നതും ഇറാനാണ്. ഖത്തറില്‍ എത്തുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ഇറാനിലും അവിടെനിന്ന് പാക്കിസ്ഥാനിലും അഫ്ഗാനിലുമെത്താന്‍ സാധിക്കും. കേരളത്തിലെ ഐ.എസ്. റിക്രൂട്ട്‌മെന്റില്‍ ഏറെയും നടന്നിരിക്കുന്നത് അബുദാബി മൊഡ്യൂള്‍, ഖത്തര്‍ മൊഡ്യൂള്‍ എന്നിങ്ങനെയുള്ള സംഘങ്ങള്‍ വഴിയാണ്. ഈ സാഹചര്യത്തില്‍ ഖത്തര്‍ മോഡ്യൂളിന് കരുത്ത് കൂടുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഖത്തറിലേക്ക് വിമാനം കയറുന്ന ഓരോരുത്തരേയും നിരീക്ഷിക്കും. അവര്‍ തിരിച്ചെത്തുന്നുണ്ടോ എന്നും പരിശോധിക്കും. ഓണ്‍ അറൈവല്‍ വിസ ലക്ഷ്യമിട്ട് വിമാനം കയറുന്നവരാകും നിരീക്ഷണത്തിലാകുക
.
മടക്ക വിമാനടിക്കറ്റ് കൈവശമുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ആറുമാസംവരെ രാജ്യത്ത് കഴിയാമെന്നാണ് ഖത്തര്‍ വാഗ്ദാനം. മടക്ക ടിക്കറ്റുമായി പോയാലും ഖത്തറിലൂടെ മറ്റിടത്തേക്ക് കടക്കാന്‍ ആര്‍ക്കും കഴിയും. ഇത് ഐസിസിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരുത്താകും. ഇതിനെത്തുടര്‍ന്ന് വിമാനത്തവളങ്ങളില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്താന്‍ വിവിധ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട. നേരെ വിമാനം കയറാം. അവിടെയെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം ലഭ്യമാകുമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്.
ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.
Post Your Comments