കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പറഞ്ഞ പ്രസ്താവനകളൊന്നും മാറ്റി പറയുന്നില്ലെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ദിലീപ് നിരപരാധിയാണ്, അയാളെ കുടുക്കിയതാണ്. നടിയെ ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ ആര്‍ക്കാണ് തര്‍ക്കമെന്ന് അദ്ദേഹം ചോദിച്ചു. പോലീസ് ഇപ്പോള്‍ നടത്തുന്നത് കള്ള അന്വേഷണമാണ്. കേസ് അന്വേഷണത്തിന് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഴിയെപോകുന്നവരെ എല്ലാം പ്രതിയാക്കുന്ന പരിപാടിയാണ് പോലീസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. താന്‍ പറഞ്ഞതെല്ലാം സത്യമാണ്. സര്‍ക്കാരല്ല, പട്ടാളം വന്നാലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments