കോഴിക്കോട്: സദാചാര പ്രവര്‍ത്തകരുടെ വിളയാട്ടം വീണ്ടും. കോഴിക്കോട് മുക്കത്ത് റോഡരികില്‍ സംസാരിച്ച് നിന്ന യുവാവിനുനേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്.
തിങ്കളാഴ്ച വൈകിട്ട് നോര്‍ത്ത് കാരശേരി പെട്രോള്‍ പമ്പിന് സമീപത്ത് ബന്ധുവായ സ്ത്രീയോട് സംസാരിച്ച് നില്ക്കുന്ന സമയത്താണ് മുഹമ്മദിന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഹമ്മദിനെ മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്കി. മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ബന്ധുവുമായി സംസാരിക്കുമ്പോഴാണ് സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്.
Post Your Comments