
ദുബായ്: വണ്ണം കുറയ്ക്കയുമെന്ന അവകാശത്തോടെ പ്രചരിക്കുന്ന മാജിക് സ്ലിം എന്ന ചൈനീസ് മരുന്ന് ദുബായ് നഗരസഭ നിരോധിച്ചു. ഫിനോൽഫതലൈൻ, സിബുട്രാമൈൻ എന്നീ നിരോധിത വസ്തുക്കൾ ഈ കാപ്സ്യൂളിനുള്ളിൽ ഉള്ളതിനാലാണ് മരുന്ന് നിരോധിച്ചത്. സ്റ്റോക്കുകളെല്ലാം നീക്കം ചെയ്യാനും ഇൻസ്പെക്ടർമാർക്ക് പരിശോധന നടത്താനുമുള്ള നിർദ്ദേശം നഗരസഭ നല്കിയിട്ടുണ്ട്. ഏറെ പാർശ്വഫലങ്ങളുള്ള ഇൗ സാമഗ്രികൾ ചേർന്ന 15 മരുന്നുകൾ നേരത്തേ നിരോധിച്ചിരുന്നു.
Post Your Comments