Latest NewsIndia

പളനിസാമിയെ ഉന്നമിട്ട് വീണ്ടും കമൽ ഹസന്‍.

ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ‌‌ചലച്ചിത്രതാരം കമൽഹാസൻ വീണ്ടും രംഗത്ത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇത് കമല്‍ ഹസന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കുറ്റകൃത്യങ്ങളും അഴിമതിയും വർധിക്കുന്നുവെന്നാണ് കമല്‍ ഹസന്‍ പറഞ്ഞിരിക്കുന്നത്. ഹസന്‍റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് സൂപ്പർതാരത്തിന്റെ വിമർശനം.

കമല്‍ ഹസന്‍റെ ട്വിറ്റര്‍ സന്ദേശം സ്വാതന്ത്ര്യദിനത്തിൽ തന്നെ എത്തിയത് വലിയ പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ‘ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോൾ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും. എന്നിട്ടും തമിഴ്നാട്ടിൽ ഒരു പാർട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങൾ വർധിക്കുകയും ചെയ്യുന്നു’– കമൽഹാസൻ ട്വിറ്ററിൽ വ്യക്തമാക്കി.

‘എന്റെ ലക്ഷ്യം തമിഴ്നാടിന്റെ പുരോഗതിയാണ്. അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്തുകൂട്ടാൻ ആർക്ക് സാധിക്കും? ഡിഎംകെ, എഐഎഡിഎംകെ, മറ്റു പാർട്ടികൾ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്. ഇവയ്ക്ക് മൂർച്ചയില്ലെങ്കിൽ ബദൽ മാർഗം കണ്ടെത്തുക’ ഇതാണ് കമല്‍ ഹസന്‍റെ മറ്റൊരു ട്വീറ്റ്. എല്ലാ സർക്കാർ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങാണെന്നും ജനങ്ങൾ അവരുടെ പരാതികൾ ബന്ധപ്പെട്ട മന്ത്രിമാർക്ക് ഇ–മെയിലായി അയയ്ക്കണമെന്നും കമൽഹാസൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button