തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പൊലീസ് മെഡല്‍ദാന ചടങ്ങ് ഡി.ജി.പി ജേക്കബ് തോമസ് ബഹിഷ്കരിച്ചു. സേവന കാലത്ത് അവര്‍ ചെയ്ത മികവിനും ആത്മാര്‍ത്ഥതക്കും നേതൃപാടവത്തിനും കര്‍മ്മധീരതക്കുമുള്ള അംഗീകാരമായാണ് ഉദ്ദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിക്കുന്നത്. എന്നാല്‍ ഇതിന് അര്‍ഹനായ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നും മെഡല്‍ വാങ്ങാന്‍ എത്തിയില്ല.
കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായവരില്‍ ആദ്യത്തെ പേര് തന്നെ ജേക്കബ് തോമസിന്റേതായിരുന്നു. എന്നാല്‍ പൊലീസ് മെഡലിന് അര്‍ഹരായവരുടെ പേരും വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തി പൊതുഭരണ വകുപ്പ് ഇറക്കിയ ബുക്ക്ലെറ്റില്‍ ജേക്കബ് തോമസിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് പേരും സ്ഥാനപ്പേരും മാത്രമാണ്. മെഡല്‍ വാങ്ങാന്‍ സ്ഥലത്തെത്താതിരുന്നതിന്റെ കാരണം ഇനിയും ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments