Latest NewsKeralaNews

ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം പൂർണ്ണമല്ല : ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മതിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം അപൂര്‍ണമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ ഇല്ലായ്മയും പകര്‍ച്ച വ്യാധിവന്ന് ആളുകള്‍ മരിക്കുന്നതും പോരായ്മ തന്നെയാണ് ഇത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button