Latest NewsIndia

വിശിഷ്ടസേവനം: നാല് മലയാളികള്‍ അര്‍ഹരായി

ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നാല് മലയാളികള്‍ സ്വന്തമാക്കി. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതി മെഡലുകള്‍ സമ്മാനിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനുമാണ് വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ നേടിയത്.

ഇതുകൂടാതെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ക്ക് ഇരുപത് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് അര്‍ഹരായിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍, എറണാകുളം എസ്.പി പി.കെ മധു, കൊച്ചി എന്‍.ഐ.എയിലെ ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ള,മുംബൈയിലെ സി.ബി.ഐ ഉദ്യോഗസ്ഥന്‍ നന്ദകുമാരന്‍ എന്നിവരാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button