ദോഹ: വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് പുതിയ ഇ-വിസ സംവിധാനവുമായി ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം. ഇ- വിസ സംവിധാനം വ്യവസായ, നിക്ഷേപ മേഖലകള്‍ക്കും, രാജ്യത്തെ തൊഴിലുടമകള്‍ക്കും പ്രയോജനകരമാകുമെന്ന് മന്ത്രാലയത്തിലെ തിരഞ്ഞെടുപ്പ് വകുപ്പ് ഡയറക്ടര്‍ ഫവാസ് അല്‍ റായീസ് വ്യക്തമാക്കി. തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച മന്ത്രാലയത്തിലെ സ്ഥിര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പകരമാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
കമ്പനികളിലെ മാനവ വിഭവശേഷി വകുപ്പിനാണ് അപേക്ഷ സമർപ്പിക്കാനാകുക. കമ്ബനിയെക്കുറിച്ചുള്ള കാര്യങ്ങളും, ഏത് തരം തൊഴിലാളികളെയാണ് വേണ്ടത് തുടങ്ങിയ വിവരങ്ങളെല്ലാം ഓണ്‍ലൈനിലെ അപേക്ഷയില്‍ വ്യക്തമാക്കണം. ഓണ്‍ലൈന്‍ വിസ സംവിധാനത്തിന്റെ ബീറ്റ് പതിപ്പ് ഈ മാസം പുറത്തിറക്കിയതിന് ശേഷമാകും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കുക.
Post Your Comments