പ്രതിഷ്ഠയനുസരിച്ച് പലയിടത്തും ക്ഷേത്രാചാരങ്ങളില്‍ പല വ്യത്യാസങ്ങളുമുണ്ട്. ഇത് പ്രകാരം ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നു പ്രദക്ഷിണമരുതെന്ന് അതായത് മുഴുവന്‍ പ്രദക്ഷണം പാടില്ലെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്നറിയാം
എല്ലാത്തിന്റേയും ആദിയും അന്ത്യവുമെന്നാണ് ശിവഭഗവാനെ അറിയപ്പെടുന്നത്. ശിവനില്‍ നിന്നും ഒഴുകുന്ന ശക്തിയ്ക്ക് അവസാനമില്ലെന്ന വിശ്വാസം സൂചിപ്പിയ്ക്കുന്നതിനായി ഓവുചാല്‍ ശിവപ്രതിഷ്ഠയോടനുബന്ധിച്ചു വെയ്ക്കുന്നു. അതിനാൽ ഓവുചാലില്‍ കൂടി വരുന്നത് ശിവചൈതന്യമാണെന്നതിനാലാണ് ഇതിനെ മറി കടക്കുന്നത് ശിവനോടുള്ള അനാദരവെന്നും വിശ്വസിയ്ക്കപ്പെടുവാൻ കാരണം. ശിവന് അഭിഷേകം നടത്തുമ്പോൾ ഇതിലൂടെ പുറത്തു വരുന്ന പാലും വെള്ളവുമെല്ലാം തീര്‍ത്ഥമായി കരുതി സേവിക്കുന്നു.
പണ്ട് ശിവാരാധകനായ ഗാന്ധര്‍വ എന്ന രാജാവ് പാലഭിഷേകം നടത്തി ഓവുചാല്‍ മറികടന്നതിനാല്‍ ശക്തിയും അധികാരവുമെല്ലാം പോയെന്നും പറയപ്പെടുന്നു.
Post Your Comments