Latest NewsNewsLife Style

തടിയും കുടവയറും കുറയ്ക്കാന്‍ ജീരകവെള്ളം : അത് എങ്ങിനെ കുടിക്കണമെന്നറിയണ്ടേ ?

യുവതലമുറയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍. തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ ആഴ്ചകള്‍ കൊണ്ട് നിങ്ങള്‍ക്ക് കുടവയറിനു കാരണമായ കൊഴുപ്പിനെ ഉരുക്കി സ്ലിം ബ്യൂട്ടി ആകുവാന്‍ സാധിക്കും.

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ ജീരകം ഇടുക. അതിനെ ചെറിയ രീതിയില്‍ അഞ്ച് മിനുട്ട് ചൂടാക്കുക. സാധനം മറ്റൊന്നുമല്ല, ഈ അടുത്ത കാലങ്ങള്‍ വരെയും തയ്യാറാക്കിയിരുന്ന ജീരക വെള്ളം തന്നെ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഇതന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ വെള്ളം തണുത്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇത് കുടിക്കുക. രാവിലെ ഉണര്‍ന്ന ഉടന്‍ കുടിക്കുന്നതാണ് ഉത്തമം.

ജീരകത്തില്‍ ആന്‍ഡിഓക്സിഡുകള്‍ ധാരളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പിനെ ഉരുക്കികളഞ്ഞ് ശരീരം ഭംഗിയുള്ളതാക്കുന്നു. ശരീരത്തിന്റെ ദഹന വ്യവയസ്ഥയെ കൂടുതുല്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. അസിഡിറ്റി, ഗ്യാസ് ,എന്നീ പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനും ഇത് സഹായകമണ്, കലോറികളെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചയാപചയങ്ങള്‍ വേഗത്തില്‍ ആക്കിയാണ് ഇത് സാധിക്കുന്നത്.

കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു പാനീയമാണ് ജീരകവെള്ളം. ചീത്ത കൊളസ്ട്രോള്‍ കുറച്ച് ഹൃദയാഘാതത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കുന്നു. ഓര്‍മശക്തിയും പ്രതിരോധശക്തിയും വര്‍ധിപ്പിക്കാന്‍ ഇത് വളരെ ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button