Latest NewsNewsIndia

മതപരിവര്‍ത്തന നിയന്ത്രണ നിയമം : സർക്കാരിനെതിരെ ക്രൈസ്തവ സംഘടനകൾ

ജാര്‍ഖണ്ഡ്: മതപരിവര്‍ത്തനം നിയന്ത്രിക്കാനായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതില്‍ ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ.മിഷനറിമാര്‍ ആദിവാസി സമൂഹത്തിൽ നടത്തുന്ന പ്രവര്‍ത്തനം തടയുകയും വേട്ടയാടുകയുമാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് ഇവർ ആരോപിച്ചു.ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ ആണ് ജാർഖണ്ഡ് സർക്കാർ പാസാക്കിയത്.

മുഖ്യപ്രതിപക്ഷമായ ജെഎംഎമ്മും കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തിരുന്നു.സ്ത്രീകളെയോ പ്രായപൂര്‍ത്തിയാകാത്തവരെയോ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ നാലു വര്‍ഷം തടവോ ഒരു ലക്ഷം പിഴയോ ആണ് നിയമം അനുശാസിക്കുന്നത്.പുരുഷനെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതെങ്കില്‍ മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.മതം മാറാന്‍ ആഗ്രഹമുള്ളവര്‍ റവന്യൂ ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതി തേടണം.

സാഹചര്യങ്ങള്‍ പരിശോധിച്ച്‌ ഡെപ്യൂട്ടി കമ്മീഷണര്‍ അനുമതി നല്‍കിയാലേ പരിവര്‍ത്തനം സാധ്യമാകൂ എന്നും നിയമത്തിൽ പറയുന്നുണ്ട്.നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി രഘുബര്‍ദാസിനെ സമീപിക്കാനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സമാനമായ നിയമം നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button