അബുദാബി വിമാനത്താവളത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ബാഗേജ് ക്ലെയിം ഹാളില്‍ നടത്തിയ ഫ്ലാഷ് മൊബ് ഇരുരാജ്യങ്ങളില്‍ നിന്നും വന്ന യാത്രക്കാര്‍ക്ക് നവ്യാനുഭവമായി. പ്രസിദ്ധമായ വാഗാ ബോർഡർക്ക് മുന്നിൽ ഫോട്ടോ എടുക്കാനുള്ള അവസരവും യാത്രക്കാര്‍ക്ക് ലഭിച്ചു. ഇരു രാജ്യങ്ങളോടുമുള്ള ആദരസൂചകമായി ടെര്‍മിനല്‍ ഒന്നിലും മൂന്നിലും പതാകകള്‍ സ്ഥാപിച്ചിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി ഡ്യൂട്ടി ഫ്രീ ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും യാത്രക്കാര്‍ക്ക് നിരവധി ഡിസ്കൗണ്ടുകളും ഓഫറുകളും നല്‍കിയിരുന്നു. വിഐപി ടെർമിനൽ 50 യാത്രക്കാരെ തിരഞ്ഞെടുക്കുകയും അവർക്ക് ആഡംബര യാത്രാ സൗകര്യങ്ങൾ പരീക്ഷിക്കാൻ അവസരം നൽകുകയും ചെയ്തു .
ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു എയര്‍പോര്‍ട്ട് ആക്ടിംഗ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്‍ മജീദ് അല്‍ ഖൂരി പറഞ്ഞു
Post Your Comments