കൊച്ചി: പിസി ജോര്‍ജ്ജിനെ പരിഹസിച്ച് സംവിധായകന് ആഷിക് അബു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശമെന്ന് ആഷിക് പറയുന്നു. നാലഞ്ചു പേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ധൈര്യശാലിയായ ജനപ്രതിനിധിയാണ് പിസി ജോര്‍ജ്ജ്.
പി സി ജോര്‍ജ് ആ തോക്ക് താഴെ വെയ്ക്കില്ലെന്നും ടിവി ക്യാമറയ്ക്ക് മുന്നിലും കവലകളിലും സമൂഹമാധ്യമങ്ങളിലും തോക്ക് നിരന്തരം നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുകയാണെന്നും ആഷിക്ക് അബു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.
Post Your Comments