ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളിലാണ് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവും ഇപ്പോള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുക്കുകയാണ്.
കാര്‍ത്തി അടക്കം നാലുപേര്‍ക്കെതികരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഓഗസ്റ്റ് പത്തിനാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കാര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ മെയ് 15 നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍റെ ഭാഗമായി തന്നെ കാര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ സി.ബി.ഐ റെയ്ഡുകള്‍ നടത്തിയിരുന്നു.
Post Your Comments