പെരിന്തൽമണ്ണ ; പൂപ്പലത്ത് എയര്‍ഗണ്ണില്‍നിന്ന് കഴുത്തില്‍ വെടിയേറ്റ് വിദ്യാര്‍ഥിയായ് മാസിൻ (21) മരിച്ച സംഭവത്തിൽ ദുരൂഹത. പ്രദേശത്ത് ആള്‍താമസം കുറവായിരുന്നതിനാൽ സംഭവം അധികമാരുമറിഞ്ഞിരുന്നില്ല. മരണം നടന്ന മിച്ചഭൂമി പ്രദേശത്ത് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ഏതാനും വീടുകള്‍ ഉണ്ടെങ്കിലും ഒന്നിലും ആള്‍താമസമില്ല. സാമൂഹിക വിരുദ്ധരുടെ താവളമാണിതെന്നും ലഹരി ഉപയോഗത്തിനായി ഇൗ പ്രദേശത്ത് ആളുകളെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങളിൽ കുന്നിനു സമീപം സംഘം ചേര്‍ന്ന് മദ്യപാനവും വഴക്കുമെല്ലാം പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളജിലെ വിദ്യാര്‍ഥിയായ മാസിന്‍ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രണ്ടോടെ വീട്ടില്‍ നിന്നിറങ്ങിയ മാസിന്‍റെ മരണവിവരമാണ് വീട്ടുകാര്‍ പിന്നീട് അറിയുന്നത്. രണ്ട് സുഹൃത്തുക്കളും മാസിനും ഒരുമിച്ച് നേരത്തെ പെരിന്തല്‍മണ്ണ െഎ.എസ്.എസ് സ്കൂളില്‍ പഠിച്ചിരുന്നു. പിന്നീട് വിവിധ കോളജുകളില്‍ ചേര്‍ന്ന മൂവരും ഒഴിവുദിവസം ഒത്തു ചേരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും, കീഴടങ്ങിയ രണ്ട് സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു.
Post Your Comments