Latest NewsInternational

രണ്ട് വിഭാഗം സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അതിവേഗ വീസാ സേവനം റദ്ദാക്കി.

റിയാദ്: കടും പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അതിവേഗ വീസ സേവനം സൗദി റദ്ദാക്കി. സൗദി തൊഴിൽ- സാമൂഹിക- വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിതാഖാത്ത് പ്രകാരം ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കിയതിനാണ് നടപടി. സ്വദേശിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രോത്സാഹനമെന്നോണമായിരുന്നു കടും പച്ച, പ്ലാറ്റിനം സ്ഥാപനങ്ങൾക്ക് ഫാസ്റ്റ് ട്രാക്ക് വീസ സേവനം മന്ത്രാലയം നേരത്തെ നൽകിയിരുന്നത്.
 
രണ്ടു വർഷം മുമ്പാണ് ഈ സേവനം മന്ത്രാലയം ആരംഭിച്ചിരുന്നത്. .ഇത്തരം സ്ഥാപനങ്ങൾക്ക് പുതിയ ശാഖകൾ ആരംഭിക്കാനും സ്ഥാപന വിപുലീകരണത്തിനും ആവശ്യമായ വീസകൾ ഉടനടി അനുവദിക്കുന്ന സേവനമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button