കോൺഗ്രസിന്റെ വോട്ട് കുറയുന്നതിൽ രാഹുൽ ഗാന്ധിയും ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. കോൺഗ്രസിന്റെ കുറച്ചുനാളായുള്ള പ്രകടനം നോക്കിയാൽ തന്നെ അക്കാര്യം മനസിലാകുന്നതാണ്. 2014 ൽ അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനിയായിരുന്നു മത്സരിച്ചത്. കോൺഗ്രസിന്റെ തട്ടകമായിരുന്ന അമേത്തിയിൽ കോൺഗ്രസിന് പരാജയം മണത്ത വർഷമായിരുന്നു അത്. തന്റെ നിയോജകമണ്ഡലം ഒരിക്കലും സന്ദർശിക്കാതിരുന്ന രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ദിവസം തന്നെ പോളിങ് സ്റ്റേഷനിൽ എത്തുകയുണ്ടായി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഈ മുന്നേറ്റം തങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് കോൺഗ്രസിന് ഭയമുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് നിലനിർത്താനായി കോൺഗ്രസ് പുതിയ പദ്ധതിയുമായാണ് ഇറങ്ങിയിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിലെ ചിക്കബെല്ലാപുരയിലോ ആസാമിലെ ബാർപേട്ടയിലോ രാഹുൽ ഗാന്ധി മത്സരിക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ വിജയത്തോടെ കോൺഗ്രസിന്റെ അവസാനം മുന്നിൽകണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരമൊരു വാർത്ത വിശ്വസനീയമാണെന്ന് തന്നെ വേണം കരുതാൻ.
Post Your Comments