ദോഹ ; തായ്‌ലൻഡിലേക്ക് ഭീമൻ കപ്പലുമായി ഖത്തർ. ദ്രവീകൃത പ്രകൃതിവാതകവുമായി(എൽഎൻജി) ഖത്തർ ഗ്യാസിന്റെ ഭീമൻ കപ്പൽ (ക്യു-മാക്‌സ്) ‘അബുസമ്ര’ തായ്‌ലൻഡിലെ മാപ് ത ഫുത് എൽഎൻജി ടെർമിനലിലെത്തി. 2011ൽ പ്രവർത്തനമാരംഭിച്ച ടെർമിനലിൽ ആദ്യമായാണു ഖത്തറിൽ നിന്ന് 2.66 ലക്ഷം ഘനമീറ്റർ എൽഎൻജി വഹിക്കാൻ ശേഷിയുള്ള ക്യു-മാക്‌സ് കപ്പൽ എത്തുന്നത്. 13 ക്യു-മാക്‌സ് എൽഎൻജി കപ്പലുകളാണ് ഖത്തർ ഗ്യാസിനുള്ളത്.
ഖത്തറിൽ നിന്ന് എൽഎൻജി ഇറക്കുമതി ചെയ്യുന്ന ഏക തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. 2012 ഡിസംബറിലാണ് തായ്‌ലൻഡിലെ പിടിടി പബ്ലിക് കമ്പനി ദീർഘകാല (20 വർഷം) വാതക ഇറക്കുമതി കരാർ ഖത്തർ ഗ്യാസുമായി ഒപ്പുവെച്ചത്. ഖത്തറിൽനിന്നുള്ള വാതക ഇറക്കുമതി വർധിപ്പിക്കാൻ തായ്‌ലൻഡിന് പദ്ധതിയുണ്ട്.
Post Your Comments