Onamculture

വെളുത്തവന്റെ ഓണം!

കേരളീയരുടെ ആഘോഷമായ ഓണത്തിനു ഒരുപാട് വേര്‍തിരിവുകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. ഓണക്കാലത്തു മാധ്യമങ്ങളില്‍ കാണുന്ന പരസ്യചിത്രങ്ങളും പൊലിപ്പിച്ചുകാട്ടുന്ന മലയാളി മങ്കമാരില്‍ എവിടെയെങ്കിലും ഒരു കറുത്തമുഖം ആരെങ്കിലും കണ്ടിട്ടുണ്ടോ? എവിടെ നോക്കിയാലും ‘പൂവേ പൊലി’ പാടി നടക്കുന്നത് സുന്ദരി സുന്ദരന്മാര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്നവരല്ലേ. പാടി പൂവിറുക്കാന്‍ പോവുന്ന മലയാളിബാല്യങ്ങളുടെ ദൃശ്യചിത്രങ്ങളില്‍ ഒരൊറ്റ കറുത്തകുട്ടിയും അബദ്ധത്തില്‍ പോലും ഉള്‍പ്പെടുന്നില്ല.

എന്തോ എല്ലാവരുടെയും മനസ്സില്‍ കറുത്ത തോലിക്കാരോടുള്ളത് ഒരു തരം അവഗണന മാത്രമാണ്. കേരളീയ ആഘോഷങ്ങളിലെല്ലാം കസവുവസ്ത്രങ്ങളുടെ സവര്‍ണമേലങ്കിയുമായി എത്തുന്ന ബഹുജനങ്ങള്‍ ഇക്കൂട്ടരുടെ മസ്തിഷ്‌കപ്രക്ഷാളനം വിജയമായെന്നതിന്റെ തെളിവാണെന്ന് മൂക്കത്തു വിരല്‍വച്ചു നാം ഇപ്പോള്‍ തിരിച്ചറിയുന്നു. ആര് ഓണം ആഘോഷിച്ചാലും അത് ശക്തിപ്പെടുത്തുന്നത് സര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണ്. മറക്കാതിരിക്കുക, ഞാനും നിങ്ങളും തുല്യരാണ്. നമുക്കിടയില്‍ വര്‍ണത്തിന്റെ വിവേചനം ആവശ്യമില്ല. ഓണം നമ്മുടെ എല്ലാവരുടെയുമാണ്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button