Latest NewsIndiaNews

ചൈനയ്ക്കും പാകിസ്ഥാനും സ്വപ്‌നം കാണാൻ കഴിയാത്ത അത്യാധുനിക സംവിധാനങ്ങളോടെ ഇന്ത്യ; ലോകരാഷ്ട്രങ്ങൾ ആശങ്കയിൽ

ന്യൂഡൽഹി: ഇന്ത്യ അത്യാധുനിക സംവിധാനങ്ങളോടെ ‘ആം ഫിബിയസ് അസോള്‍ട്ട് ‘കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയതില്‍ ഞെട്ടി ലോക രാഷ്ട്രങ്ങള്‍. തദ്ദേശീയമായി കപ്പലുകൾ നിർമിക്കാൻ തുടങ്ങിയതോടെ മറ്റ് രാജ്യങ്ങൾ ഇന്ത്യയെ ആശ്രയിക്കുമെന്നാണ് കരുതപ്പെടുന്നത്. കപ്പല്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി കഴിഞ്ഞു. സ്വകാര്യകമ്പനികളുടെ സഹകരണത്തോടെയാണ് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്സ് (എൽപിഡി) എന്ന ഇത്തരം പടക്കപ്പൽ നിർമിക്കുന്നത്. റിലയൻസ് ഡിഫൻസ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡും (ആർഡിഇഎൽ) ലാർസൻ ആൻഡ് ടർബോയും (എൽ ആൻഡ് ടി) ആണ് നിർമാതാക്കൾ.

കടലിൽവച്ച് അറ്റകുറ്റപ്പണികൾ നടത്താവുന്നതും കൂടുതൽ ഇന്ധനശേഷിയുമുള്ള കപ്പലുകളാണിത്. കടലിലൂടെ കുതിച്ചെത്തി കരയില്‍ കയറി ആക്രമണം നടത്തുന്ന ഈ കപ്പലുകള്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും ഉറക്കം കെടുത്താനാണ് സാധ്യത. ശത്രുരാജ്യങ്ങളിൽ നിന്നും സമീപകാലത്തു വെല്ലുവിളികൾ വർധിച്ചതാണ് പെട്ടെന്നു തീരുമാനമെടുക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. 30,000 മുതൽ 40,000 ടൺ ഭാരമുള്ളതാകും കപ്പലുകളെന്നാണ് സൂചന. ഫൈറ്റർ വിമാനങ്ങൾ, ഉയർന്നശേഷിയുള്ള റഡാറുകൾ, സെൻസറുകൾ തുടങ്ങിയവയും കപ്പലിലുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button