Latest NewsIndiaNews

ദേശസ്നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്കൂളുകളില്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി മമത ബാനർജി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ദേശസ്നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്കൂളുകളില്‍ നടപ്പിലാക്കണമെന്ന നിർദേശത്തെ തള്ളി മമതാ ബാനർജി. പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്‍പ്പ സാക്ഷാത്കാരം എന്ന രീതിയിലുള്ള ആഘോഷ പരിപാടികള്‍ സ്കൂളുകളില്‍ നടത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ പശ്ചിമബംഗാൾ സർക്കാർ ഇത് നിരാകരിക്കുകയും ഇത് നടപ്പിലാക്കേണ്ടെന്ന് കാണിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കുലറിറക്കുകയുമായിരുന്നു.

അതേസമയം ബംഗാള്‍ സര്‍ക്കാരിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് കേന്ദ്രം പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റേത് രാഷ്ട്രീയ അജണ്ടയല്ല, മറിച്ച്‌ ഒരു മതേതര അജണ്ടയാണ്. ബംഗാള്‍ സര്‍ക്കാരിന്റെ പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വിചിത്രവും നിര്‍ഭാഗ്യകരവുമാണെന്നും മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button