
നെയ്റോബി: കെനിയയിൽ പ്രതിഷേധം നിരവധി പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടർന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 24പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നും മരിച്ചവരിൽ ഒന്പതു വയസുകാരിയായ പെണ്കുട്ടി ഉൾപ്പെടുന്നതായും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട റയ്ല ഒഡിംഗ കൃത്രിമത്വം ആരോപിച്ചതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെ തെറ്റായ ഫലമാണ് പുറത്ത് വിട്ടതെന്നാണ് ആരോപണം. 2007ൽ തെരഞ്ഞെടുപ്പിനെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments