ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വീണ്ടും തിരിച്ചടി . ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയും കൊടും ഭീകരനുമായ ഗസ്നാവി എന്ന യാസീന്‍ ഇട്ടുവിനെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ഞായറാഴ്ച കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സഹായികള്‍ക്കൊപ്പമാണ് ഗസ്നാവി കൊല്ലപ്പെട്ടത്. യാസീന്‍ വേണ്ടിയുള്ളഏറ്റുമുട്ടലില് രണ്ടു സൈനികരും കൊല്ലപ്പെട്ടു.
യാസീനും സഹായികളും ഷോപ്പിയാനിലെ അവ്നീരാ ഗ്രാമത്തില്‍ ശനിയാഴ്ച പ്രവേശിച്ചതിന് പിന്നാലെ വെടിവെയ്പ്പ് തുടങ്ങി. ഇത് രണ്ടു ദിവസമാണ് നീണ്ടു നിന്നത്. രണ്ടു സുരക്ഷാ സൈനികരും മരണമടഞ്ഞത് ശനിയാഴ്ചയായിരുന്നു. ഭീകരര്‍ ഗ്രാമത്തില്‍ പ്രവേശിച്ചതറിഞ്ഞ് ഇവര്‍ക്ക് വേണ്ടി സുരക്ഷാ വിഭാഗം ഗ്രാമത്തില്‍ തെരച്ചില്‍ ആരംഭിച്ചതോടെയാണ് വെടിവെയ്പ്പ് തുടങ്ങിയതും. എന്നാല്‍ ചില ഭീകരര്‍ രക്ഷപ്പെട്ടെങ്കിലും യാസീനും മറ്റ് മൂന്ന് പേരും മോസ്ക്കിന് തൊട്ടടുത്ത ഒരു വീട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരെ വധിച്ച ശേഷം ഇവിടെ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി.
1997 ല്‍ ആയുധ പരിശീലനത്തിനായി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ യാസീന്‍ ബഡ്ഗാമിലെ ചാദൂര സ്വദേശിയാണ്. മല്ദാരാ സെയ്നാപോരയില് നിന്നുള്ള ഇര്ഫാന് ഉള് ഹക്കും ഉമര്‍ മജീദ് മിര്‍ എന്നിങ്ങനെ രണ്ടു പേരാണ് യാസീനൊപ്പം കൊല്ലപ്പെട്ടത്.
Post Your Comments