CinemaMollywoodLatest NewsMovie SongsEntertainment

“എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു ദിലീപിന് ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ?കഴിയില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്…” നടൻ ഉണ്ണി ശിവപാൽ പ്രതികരിക്കുന്നു

 

ദിലീപ് വിഷയത്തിൽ മലയാള സിനിമാ മേഖലയിലെ പലരും മൗനം പാലിക്കുമ്പോൾ, നടൻ ഉണ്ണി ശിവപാൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിട്ടുള്ളത്. ഉണ്ണി ശിവപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്,

“എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു ‘ ദിലീപിന് ‘ ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ? കഴിയില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് .

ഒരു സിനിമാ സഹപ്രവർത്തകൻ എന്നതിൽ ഉപരി “ദിലീപിനോട് ” ഒരുതരത്തിലുള്ള അടുപ്പവും , ബന്ധവും വച്ചുപുലർത്തുന്നില്ലാത്ത എന്നെ ഇത്തരത്തിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെതായ കാഴ്‌ച്ചപ്പാടുകളും , സത്യം ഒരിക്കലും കാണാതെ പോകരുത് എന്ന എന്റെതായ നിസ്വാർത്ഥമായ ചിന്താധാരകളുമാണ് ഈ കുറിപ്പിന്നാധാരം .

സ്വാകാര്യ ദുഃഖങ്ങൾ കടിച്ചമർത്തി സമൂഹത്തെ ആകമാനം കുടുകുടാ ചിരിപ്പിച്ച വിശ്വേത്തര കലാകാരൻ “ചാർളി ചാപ്പ്പ്ളിനു ” സമൂഹത്തിലെ ഒരുപറ്റം ആൾക്കാർ തിരിച്ചുനല്കിയതു കണ്ണീരും , കൈപ്പുനീരും മാത്രമായിരുന്നു എന്ന സത്യം ഞാൻ വിസ്മരിക്കുന്നില്ല .

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ഒരുവ്യക്തിയെ , വാത്സല്യ നിധിയായ ഒരച്ഛനെ മാധ്യമ വിചാരണനടത്തി കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങൾ എന്തുനേടി ? ഏറേ പോപ്പുലറായ ഒരുവ്യക്തിയേയും , അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെയും തേജോവധം ചെയ്‌യുകവഴി നിങ്ങളുടെ പരസ്യവരുമാനം പാതിന്മടങ്ങു വർധിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ
കവിഞ്ഞു എന്തു കാട്ടുനീതിയാണ് നിങ്ങൾ ഇതിലൂടെ നടപ്പിലാക്കിയത് ? ഇതിനുള്ള എന്തധികാരമാണ് നിങ്ങള്ക്ക് പോതുസമൂഹവും , നിലവിലെ നീതിന്യായ വ്യവസ്ഥയും എപ്പോഴാണ് നിങ്ങൾക്കനുവദിച്ചുതന്നിട്ടുള്ളത് ?

ദിലീപിന്റെ ബന്ധു മിത്രാദികളോ ,അനുഭാവികളോ അവരുടെ അറിവിന്റെ വെളിച്ചത്തിൽ ദളിലീപിന്‌ അനുകൂലമായി രണ്ടുവാക്ക് പറഞ്ഞാൽ , അതിനെ ” സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സ്‌ട്രാറ്റജി ” എന്നു അധിക്ഷേപിച്ചു തുടർചർച്ചകള്‍നടത്തി അതും വിറ്റു കാശാക്കും . ഇതിലൂടെ നിങ്ങളുടെപരസ്യ വരുമാനം പതിന്മടങ്ങു വർധിപ്പിക്കുവാൻകഴിഞ്ഞു എന്നതിൽ കവിഞ്ഞു എന്തു മാധ്യമ ധർമ്മമാണ് ഇതിലൂടെ നടത്തിപ്പോരുന്നത് ? ആത്യന്തികമായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പിന്നീടൊരിക്കൽ ദിലീപ് തെറ്റുകാരനല്ലെന്നു കോടതി കണ്ടെത്തിയാൽ , അത്യുന്നത നീധി പീഠത്തിന്റെ ആ വിധിയെ എങ്ങിനെ നിങ്ങൾ വ്യാഖ്യാനിക്കും ? അതോ , ഉഹാപോഹങ്ങളുടെയും, മുൻ വിധികളുടെയും, സ്വാർത്ഥ താല്പര്യത്തിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പൂർവ്വ വിചാരണകളത്രയും ഒറ്റശാസത്തിൽ വിഴുങ്ങുകയല്ലാതെ വേറെന്തു കാട്ടികൂട്ടാനാകും നിങ്ങൾക്ക് ?

മുൻവിധികളോടെയുള്ള കരുനീക്കങ്ങൾ നടത്തി, ദിലീപ് എന്ന ജനപ്രിയ കലാകാരനെ പ്രേക്ഷകലക്ഷങ്ങളുടെ മുൻപിൽ കുറ്റക്കാരനായി മുദ്രകുത്തിയപ്പോൾ നിങ്ങൾക്ക് , നിങ്ങളുടെ കള്ളക്കഥകൾ തത്കാലം വിജയിച്ചെന്നു തോന്നാം , എന്നാൽ ചില്ലിക്കാശിനുവേണ്ടി നടത്തുന്ന ഈ കൊടും ക്രൂരകൃത്യങ്ങൾക്കും , നിങ്ങൾക്കും കാലം മാപ്പുനൽകില്ലെന്നുറപ്പാണ് .

പണ്ടൊക്കെ പത്ര മാധ്യമങ്ങൾക്കു ഒരബദ്ധം പിണഞ്ഞാൽ , പിന്നീട് യാഥാർഥ്യം മനസിലാക്കി ഒരു ക്ഷമാപണ കുറിപ്പിലൂടെ തെറ്റു തിരുത്തുക പതിവായിരുന്നു. അത്തരം മാധ്യമ ധർമ്മങ്ങൾക്കു ജനപിന്തുണ ഏറേയായിരുന്നു താനും. എന്നാൽ ഇന്നു നിലവിലെ നിയമ സംഹിതയെ മൊത്തത്തിൽ ” ഹൈ ജാക്ക് ” ചെയ്ത്, പൊതു സമൂഹത്തെയും , നിയമസംഹിതയേയും കുഴപ്പത്തിലാക്കി തങ്ങളാണ് ” സർവാധിപർ ” എന്ന തോന്നലാകാം നിങ്ങളെകൊണ്ടിങ്ങിനെയൊക്കെ കാട്ടിക്കൂട്ടുന്നത് എന്നേതോന്നുകയുള്ളൂ തന്മൂലം നിങളുടെ പിന്ഗാമികളോടു കാണിക്കുന്ന ഈ കൊടും ക്രൂരത സ്വയം വിമർശനത്തിലൂടെയെങ്കിലും തിരുത്തേണ്ട കാലം അധിക്രമിച്ചു എന്നെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന്‌ .

ശൈശവ ദശയിൽ ടെലിവിഷനെ പത്രമാധ്യമങ്ങൾ ” വിഡ്ഢി പെട്ടി ” എന്നുവിളിച്ച ആ “ചെല്ലപ്പേര് ” തീർത്തും അന്വർത്ഥം ആക്കിമാറ്റാതെ , പുനർ ചിന്തനം നടത്തി ഇനിയെങ്കിലും പൊതുസമൂഹത്തെ ” ബ്രേക്കിംഗ് ന്യൂസിൽ ” തളച്ചിടാതെ നിലവിലെ നീതിന്യായ വ്യവസ്ഥയ്‌ക്കനുസരിച്ചു നിലകൊള്ളുകയാണുചിതം .

മലയാള ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചു ഒരുമുൻകാല പ്രവർത്തകൻ കൂടിയായ എന്നെകൊണ്ടിത്രയ്ക്കു പ്രതിഷേധം അറിയിക്കാൻ കാരണം സമീപകാലത്തെ മാധ്യമങ്ങളിലൂടെ കെട്ടിച്ചമച്ചുവിട്ട. പല പല വാർത്തകളും എന്നെ അത്രമാത്രം വേദനിപ്പിച്ചു എന്നുള്ളതുതന്നെയാണ്.

ധർമ്മവും , നീതിയും ഏവർക്കും ഒരുപോലെ ലഭ്യമാകട്ടെ എന്നപ്രാർത്ഥനയോടെ ,

സ്വന്തം

ഉണ്ണീ ശിവപാൽ”

shortlink

Related Articles

Post Your Comments

Related Articles


Back to top button