പാനൂർ: രക്ഷാ ബന്ധൻ ഉത്സവത്തെ സിപിഎം അപമാനിച്ചതായി പരാതി.തെരുവ് നായകളുടെ കാലിൽ രാഖി ബന്ധിച്ചാണ് സിപിഎം ദേശീയോത്സവത്തെ അപമാനിച്ചത്. മേലെ കുന്നോത്ത് പറമ്പിലെ കമ്യൂണിറ്റി ഹാളിന്റെ അടുത്തുള്ള സിപിഎം ഓഫീസിലെ പ്രവർത്തകരാണ് തെരുവ് നായയെ ബലമായി പിടിച്ചു കഴുത്തിലും കാലിലും രാഖി ബന്ധിച്ചത്.
രക്ഷാ ബന്ധൻ പരിപാടിയെ പരസ്യമായി അപമാനിച്ച സിപിഎം നടപടി സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments