ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും പൗരന്മാരുമായി ഒരു ബന്ധം ശക്തിപ്പെടുത്താനെന്ന നിലയിലാണ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഉള്‍പ്പെടുത്താന്‍ പൗരന്മാരോട് ആശയങ്ങള്‍ ആരാഞ്ഞത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ നിര്‍ദ്ദേശങ്ങളുടെ പെരുമഴയാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് 8000 ത്തോളം നിര്‍ദേശങ്ങളാണ് ഇതിനോടകം എത്തിയിട്ടുള്ളതെന്ന് പി എം ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നരേന്ദ്ര മോദി ആപ്പിലൂടെയും മൈ ഗവ.ഇന്‍ പോര്ട്ടിലിലൂടെയുമാണ് നിര്‍ദേശങ്ങളെത്തിയത്. ആറായിരം നിര്‍ദേശങ്ങള്‍ നരേന്ദ്ര മോദി ആപ്പിലൂടെയും മൈ ഗവ.ഇന്‍ പോര്‍ട്ടലിലൂടെ രണ്ടായിരം നിര്ദേശങ്ങളുമെത്തി.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണപരമ്പരയായ മന് കി ബാത്തിന്റെ കഴിഞ്ഞ ലക്കത്തിലാണ് പൗരന്മാരോട് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടത്. പ്രസംഗം ഒരുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇതാദ്യമായല്ല പൗരന്മാരോട് പ്രധാനമന്ത്രി ആശയങ്ങള്‍ ആവശ്യപ്പെടുന്നത്. 2015 ലായിരുന്നു ആദ്യമായി ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടത്. സിഗററ്റുകളുടെ നിരോധനം തുടങ്ങി മരണാനന്തര ചടങ്ങിനോട് അനുബന്ധിച്ചുള്ള സദ്യ ഒഴിവാക്കുന്നതു വരെയുള്ള നിര്‍ദേശങ്ങള്‍ എത്തിയിട്ടുണ്ട്.
Post Your Comments