ദുബായ്: സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് പോയ മലയാളി യുവതി വീട്ടുതടങ്കലില്‍. ഇടുക്കി ജില്ലയില്‍ കട്ടപ്പന വില്ലേജില്‍ നരിയംപാറ കരയില്‍ പട്ടരുകണ്ടത്തില്‍ മാത്യു വര്‍ഗ്ഗീസ്സിന്റെ ഭാര്യ ജെസ്സി മാത്യുവാണ് സൗദിയില്‍ കുടുങ്ങിയത്.
മൂന്നുമാസമായി വീട്ടുതടങ്കലിലാണ്. 2016 ഓഗസ്റ്റ് 21ന് കട്ടപ്പന ഐ. എച്ച്. ആര്‍.ഡി കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന റൈറ്റ് വേ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന സിന്ധു എന്ന ഏജന്റ് മുഖേനയാണ് യുവതി സൗദിയിലെത്തുന്നത്. പ്രതിമാസം 25000 രൂപ ശമ്പളം ഉണ്ടെന്നാണ് പറഞ്ഞത്. തൊടുപുഴ വണ്ണപ്പുറം സ്വദേശി ഷാജഹാന്‍, ഇയാളുടെ സഹോദരി മാജിദ, മലപ്പുറം സ്വദേശി ഷിഹാബ് എന്നിവരാണ് ഭാര്യയെയും ഒപ്പമെത്തിയവരെയും ഇന്റര്‍വ്യൂ നടത്തിയത്.
സൗദിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മലയാളികളുടെ വീട്ടില്‍ പ്രായമായ മാതാവിനെ പരിചരിക്കുകയാണ് ജോലിയെന്ന് പറഞ്ഞിരുന്നു. അവിടെയെത്തിയപ്പോള്‍ ജോലി ലഭിച്ചത് അറബികളുടെ വീട്ടിലാണ്. ദിവസേന ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയാണ് എന്നാണ് ഭാര്യ ഫോണ്‍ ചെയ്ത് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി സുഷമാ സ്വരാജ്, അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, കട്ടപ്പന ഡി.വൈ.എസ്.പി എന്നിവര്‍ക്ക് പരാതി അയച്ചിരുന്നു.
എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ജൂണ്‍ മാസം ആദ്യം ഫോണ്‍ ചെയ്ത ഭാര്യ അറബികളുടെ മര്‍ദ്ദനം മൂലം കാലുകള്‍ രണ്ടും നീരുവന്ന അവസ്ഥയിലും തലയ്ക്ക് പിന്നില്‍ അടി കിട്ടിയിട്ട് മൂക്കിലും വായിലും കൂടി രക്തം വന്ന് ഒരാഴ്ചയായി കിടപ്പിലാണെന്നും അറിയിച്ചിരുന്നു.
Post Your Comments