പൊന്‍കുന്നം: വേദന സഹിക്കാനാകാതെ വീട്ടമ്മ അടുക്കളയില്‍ കുഞ്ഞിന് ജന്മം നല്‍കി. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് പ്രസവം നടന്നത്. പിന്നീട് യുവതിയെയും കുഞ്ഞിനെയും പൊന്‍കുന്നം പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
തച്ചപ്പുഴ എട്ടുസെന്റ് കോളനിയിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് ശ്ബ്ദം കേട്ട് അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് യുവതി പ്രസവിച്ചു കിടക്കുന്നത് കണ്ടത്.
ഭര്‍ത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. അയല്‍വാസികളാണ് പൊന്‍കുന്നം പോലീസില്‍ വിവരമറിയിച്ചത്.
പൊക്കിള്‍ക്കൊടി വിട്ടുപോകാഞ്ഞതിനാല്‍ നഴ്‌സിന്റെ പരിചരണം ആവശ്യമാണെന്ന് മനസിലാക്കിയ പോലീസ് ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ വിവരം അറിയിച്ചു. ആവശ്യമായ പരിചരണം നല്‍കിയശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
Post Your Comments