Latest NewsKeralaNews

തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവമേറിയത്; വി ടി ബല്‍റാം

ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. മുന്‍ കായികമന്ത്രി ഇ പി ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവമേറിയതാണ് തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ആരോപണങ്ങളെന്ന് വി ടി ബല്‍റാം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി, അധികാര ദുര്‍വ്വിനിയോഗ ആരോപണങ്ങൾ കായിക-വ്യവസായ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയരാജനില്‍ ആരോപിക്കപ്പെട്ട സ്വജനപക്ഷത്തേക്കാള്‍ എത്രയോ ഗുരുതരമാണെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു.

പൊതുപണം സ്വന്തം സ്വാര്‍ത്ഥ, ബിസിനസ് താത്പര്യങ്ങള്‍ക്കുപയോഗിച്ചു എന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കം നഗ്നമായി ലംഘിച്ചുവെന്നും വ്യക്തമാവുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാനും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്നും എംഎല്‍എ കൂട്ടിചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button