Latest NewsNewsInternational

പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് തന്നെ ഉയോഗിക്കും

ന്യൂഡല്‍ഹി: പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് (പശു കൊഴുപ്പ്) തന്നെ ഉപയോഗിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.
 
പുതിയ പോളിമര്‍ നോട്ടുകളുടെ നിര്‍മാണത്തിന് പശുക്കൊഴുപ്പാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ ചില ബ്രാഹ്മണ, ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യു.കെയിലെ ചില ക്ഷേത്രങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ച് നിര്‍മിച്ച നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.എന്നാല്‍ പോളിമര്‍ നോട്ട് നിര്‍മാണത്തിന് പാംഓയിലിനെ ആശ്രയിക്കുന്നത് കൂടുതല്‍ ചെലവേറിയതാണെന്നായിരുന്നു ബാങ്കിന്റെ വാദം. മാത്രമല്ല പരിസ്ഥിതി സുസ്ഥിരതയും ലഭ്യതയും എല്ലാം കണക്കിലെടുക്കുമ്പോള്‍ പാം ഓയിലിനെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു. പണത്തിന്റെ മൂല്യം കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും ബാങ്ക് പറഞ്ഞു.
 
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പുതിയതരം ഉത്പാദനത്തിലേക്ക് മാറാനുള്ള ചെലവ് ഏതാണ്ട് 16.5 ദശലക്ഷമാണ് കണക്കാക്കുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. ഭൂരിഭാഗം ജനങ്ങളും നോട്ട് നിര്‍മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിയ്ക്കുന്നതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും, ഉത്പാദന ചെലവുകൂടി കണക്കാക്കിക്കൊണ്ടാണ് തീരുമാനമെന്നും ബാങ്ക് അതോറിറ്റി വ്യക്തമാക്കുന്നു. 30 ഓളം രാജ്യങ്ങളില്‍ ഇപ്പോഴും പോളിമര്‍ നോട്ടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, സോപ്പുകള്‍, ഗാര്‍ഹിക ഡിറ്റര്‍ജന്റ് ബോട്ടിലുകള്‍ എന്നിവയിലും മൃഗക്കൊഴുപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button