തിരുവനന്തപുരം: ആവേശപൂര്‍വ്വം നടന്ന നെഹ്റു ട്രോഫി വള്ളം കളി സമ്മാനിച്ചത് വലിയ നിരാശയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
വാശിയേറിയ മത്സരത്തിന്റെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത് . പക്ഷെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. ഫൈനല്‍ അനിശ്ചിതമായി അങ്ങിനെ നീണ്ടു പോകുകയാണ് . നേരവും ഇരുട്ടി . പെട്ടെന്ന് കരയിലെ ഗാലറിയില്‍ ഒരു മിന്നാമിന്നി വെളിച്ചം .ആരോ കരയില്‍ മൊബൈലിലെ ഫ്ലാഷ് ഓണ്‍ ചെയ്തതാണ് . ചുറ്റുപാട് നിന്നും കുനു കുനെ മോബൈലുകള്‍ മിന്നിത്തുടങ്ങി .
ഒരു മെക്സിക്കന്‍ വേവ് പോലെ ഇരു കരകളിലും തെക്ക് നിന്ന് വടക്കോട്ട് മൊബൈല്‍ ഫ്ലാഷുകള്‍ തെളിയാന്‍ തുടങ്ങി . ഇത്തിരി വെട്ടം ഉദ്ദേശിച്ചാവാം തെളിച്ചതെങ്കിലും വള്ളംകളിയുടെ ശോഭ കെടുത്തിയവര്‍ക്ക് എതിരെയുള്ള നല്ലൊരു പ്രതിഷേധം ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാനും എന്റെ മൊബൈല്‍ വീശി . കാണികള്‍ ആകെ ഒരു ബഹളത്തിനും മുതിരാതെ കൃത്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ചു , സാധാരണ ഗതിയില്‍ കസേര ഒക്കെ തല്ലി പൊളിച്ചു പോകേണ്ടതാണ്. ഈ നിശബ്ദ പ്രതിഷേധം അവസാനിച്ചത് ഫൈനല്‍ തുടങ്ങിയപ്പോള്‍ ആണ് .
Post Your Comments