KeralaLatest NewsNews

മുരുകന് ചികിത്സ നിഷേധിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം

കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ടതിനേതുടര്‍ന്ന് മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മുരുകന്‍ തമിഴ്‌നാട്ടുകാരനായതിനാലാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്ന് ആംബുലന്‍സ് ഉടമ പറയുന്നു. പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമായിരുന്നിട്ടും അത് അനുവദിച്ചില്ലെന്നും മുരുകനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സിന്റെ ഉടമ രാഹുല്‍ പറഞ്ഞു.

കൊല്ലം മെഡിസിറ്റി ആശുപത്രിയിലെത്തിച്ച മുരുകനെ കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന് പറഞ്ഞ് ഡോക്ടര്‍ ഒഴിവാക്കുകയായിരുന്നു. അഡ്മിറ്റ് ചെയ്യാനോ ചികിത്സിക്കാനോ ആസ്പത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആംബുലന്‍സ് ഡ്രൈവര്‍ തന്നെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മുരുകന്‍ തമിഴ്‌നാട്ടുകാരനാണെന്ന് അറിഞ്ഞതിന് ശേഷമാണ് വെന്റിലേറ്റര്‍ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

ഇതിന് പിന്നാലെ ഡോക്ടര്‍ ബിലാല്‍ ഇറങ്ങിവന്ന് ആബുലന്‍സിലുണ്ടായിരുന്ന ആളിനോട് രോഗിയുടെ കൂടെ ആരാണുള്ളതെന്ന് ചോദിച്ചു. എന്നാല്‍ കൂട്ടിരിപ്പുകാരില്ല, തമിഴ്‌നാട്ടുകാരനാണ് എന്ന് ഇയാള്‍ മറുപടി നല്‍കി. അപ്പോഴാണ് വെന്റിലേറ്റര്‍ ഇല്ല എന്നകാര്യം ഡോക്ടര്‍ വ്യക്തമാക്കിയതെന്ന് രാഹുല്‍ പറയുന്നു. മാത്രമല്ല അപകടത്തില്‍ പരിക്കേറ്റ മുരുകന് സര്‍ജറി അത്യാവശ്യമായിരുന്നു. ഇതിന് രണ്ടുലക്ഷം രൂപചിലവുവരും. ഈകാരണത്താലാണ് ചികിത്സിക്കാതിരുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു.

വെന്റിലേറ്റര്‍ ഉണ്ടെന്ന് വിളിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മുരുകനെ കൊണ്ടുപോയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും രാഹുല്‍ പറയുന്നു. രണ്ടുമണിക്കൂര്‍ കാത്തുനിന്നിട്ടും വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രാഹുല്‍ പറയുന്നു. മുരുകനെ അഡ്മിറ്റ് ചെയ്യാന്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞത് ആശുപത്രി അധികൃതരാണെന്ന് മുരുകനെ ആദ്യം പരിശോധിച്ച മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ പറഞ്ഞതിന് നേര്‍ വിപരീതമായാണ് ഇപ്പോള്‍ ആംബുലന്‍സ് ഉടമ പറയുന്നത്. ഒപ്പം ഉണ്ടായിരുന്ന നഴ്‌സിങ് അസിസ്റ്റന്റിനും ഇക്കാര്യം അറിയാമായിരുന്നു. ആംബുലന്‍സിലെത്തി രോഗിയെ പരിശോധിച്ച ശേഷമാണ് വെന്റിലേറ്റര്‍ ആവശ്യപ്പെട്ടതെന്നും രോഗിക്ക് കൂട്ടിരിപ്പുകാരനെ വേണമെന്ന് പറഞ്ഞിട്ടില്ല എന്നും ബിലാല്‍ മുമ്പ് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button