
ദമാസ്കസ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ സിറിയയ്ക്ക് സഹായവുമായി റഷ്യൻ യുദ്ധവിമാനങ്ങളെത്തി. ഇതോടെ നെട്ടോട്ടം ഓടുകയാണ് ഭീകരര്‍. റഷ്യൻ സഹായത്തോടെ സിറിയയിലെ അസ്- സുഖ്ന നഗരം ഭീകരരിൽ നിന്ന് മോചിപ്പിച്ചെന്നും പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചച്ചിട്ടുണ്ട്. റഷ്യൻ പ്രതിരോധമന്ത്രാലയമാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
പെട്ടന്നുതന്നെ ഭീകരരെ പരാജയപ്പെടുത്താനാകുമെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് സിറിയൻ സേനയ്ക്കൊപ്പം റഷ്യൻ യുദ്ധവിമാനങ്ങളും ചേർന്നത്. ഭീകരരെ പൂർണമായും തുരത്തിയെന്ന് പരിശോധനകൾക്ക് ശേഷം സിറിയൻ സൈനിക കേന്ദ്രങ്ങളും അറിയിച്ചു.
Post Your Comments