Latest NewsKerala

മെഡിക്കല്‍ പ്രവേശനം: ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അവസാന നിമിഷം കുട്ടികളുടെ മേല്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്പിച്ചതിന് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഗൂഢാലോചനയുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു.

ഈ മെഡിക്കല്‍ കോളേജുകളിലെ 35% സീറ്റുകളില്‍ കോടതി നിര്‍ദ്ദേശിച്ച 5 ലക്ഷം രൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശ രഹിത ഡെപ്പോസിറ്റും അരക്കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന പ്രവേശന കമ്മീഷണറുടെ ഉത്തരവ് വിചിത്രമാണ്. അലോട്ട്‌മെന്റിന് ശേഷം കുട്ടികള്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാന്‍ തുടങ്ങുന്ന സമയത്ത് ഇത്തരം കടുത്ത നിബന്ധനകളേര്‍പ്പെടുത്തിയത് കുട്ടികളെ ചതിക്കുന്നതിന് തല്യമാണ്.

കുട്ടികളുടെയും രക്ഷിതാക്കളുടെയും കഴുത്തിന് കുത്തിപ്പിടിച്ച് പണം വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. അരലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയും 11 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും 5 ലക്ഷം രൂപ ഫീസും ഒന്നിച്ച് സ്വരൂപിക്കാനാവാതെ കുട്ടികള്‍ പിന്മാറുമ്പോള്‍ ആ സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് കൈക്കലാക്കാനും ലേലം വിളിച്ച് വില്‍ക്കാനും കഴിയും.

രാജേന്ദ്ര ബാബു കമ്മിറ്റി ഏകീകൃത ഫീസ് നിശ്ചയിച്ചതിന് ശേഷം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയിന്മേല്‍ ചില മനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് തന്നെ ഇത്തരമൊരു കൊള്ളയക്ക് വഴി ഒരുക്കാനായിരുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button