Latest NewsNewsIndia

ഇനി പുത്തന്‍ പരിഷ്കാരങ്ങള്‍ ഇല്ലെന്ന് മോദി സര്‍ക്കാര്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനിയുള്ള ഭരണകാലത്ത് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍.

പരിഷ്‌കാരങ്ങള്‍ക്കു പകരം കൈവരിച്ച നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും നികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ പദ്ധതികള്‍ നടപ്പാക്കാനുമാകും ശ്രമിക്കുകയെന്ന് ബാര്‍ക്ലെയ്‌സ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സിദ്ധാര്‍ഥ സന്യാല്‍ വിലയിരുത്തുന്നു.

2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാകും ഇനി മോദി നടപ്പാക്കുക. ബി ജെ പിയുടെ ദേശീയതാവാദത്തെ മുന്‍നിര്‍ത്തിയാകും 2019 തിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്നും സന്യാല്‍ വിലയിരുത്തുന്നു.

അഴിമതി ഇല്ലാതാക്കല്‍, ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ എങ്ങനെ സാധാരണക്കാരനെ സഹായിച്ചു എന്ന കാര്യം കൂടുതലാളുകളിലേക്ക് എത്തിക്കുക എന്നീ കാര്യങ്ങളിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സന്യാല്‍ സമര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button