Latest NewsNewsIndiaTechnology

പാക്കിസ്ഥാനെതിരെ സൈബർ യുദ്ധത്തിനൊരുങ്ങി ഇന്ത്യ

പാക്കിസ്ഥാനെതിരെ ‘അദൃശ്യ’ യുദ്ധത്തിനൊരുങ്ങി ഇന്ത്യ. ഒരു സംഘം പോരാളികൾ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ തയാറെടുക്കയാണ്. ഇന്ത്യൻ ഹാക്കര്‍മാർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്റെ സൈബർ ലോകം ഒന്നടങ്കം തകർക്കാന്‍ നീക്കം നടത്തുകയാണ്.

പാക്കിസ്ഥാനിലെ പ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു പകരം വീട്ടാണ് പദ്ധതി. ആസൂത്രണം ചെയ്ത് ഒരേസമയം ആക്രമണം നടത്തും. പാക് വെബ്സൈറ്റുകൾ ടെക് ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ റാൻസംവെയർ മാതൃകയിലാണ് ആക്രമിക്കുക.

ഇന്ത്യയിലെ വിവിധ ഗ്രൂപ്പുകൾ നേരത്തെ തന്നെ നിരവധി പാക് വെബ്സൈറ്റുകൾ തകർത്തിട്ടുണ്ട്. പാക്കിസ്ഥാന്റെ ഔദ്യോഗിക വെബ്സൈറ്റ് വരെ ഹാക്ക് ചെയ്തിരുന്നു. പ്രമുഖ വെബ്സൈറ്റുകൾ ആക്രമിക്കുന്നതിലൂടെ തന്ത്രപ്രധാന നെറ്റ്‌വർക്കുകൾ തകർക്കാനും ഇതിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button