വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യത്തിനെ ആധുനികവത്കരിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍. ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തൃപ്തികരമാണ്. ഇന്ത്യയുമായി സഹകരിച്ച് നിരവധി യുദ്ധപരിശീലനങ്ങളില്‍ യു.എസ് സൈന്യം പങ്കെടുക്കുന്നുണ്ട്. പരസ്പര സഹകരണത്തോടെ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവുകളെ അര്‍ത്ഥവത്തായും പ്രാധാന്യത്തോടെയും വികസിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും അമേരിക്കയും ജപ്പാനും തമ്മിലെ സഹകരണം വളരെ പ്രാധാന്യമുള്ളതാണ്. ഓസ്‌ട്രേലിയ കൂടി ഈ സംഘത്തിലേക്ക് വരണം. ഇതിനോടകം തന്നെ ഇന്ത്യയെ അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയെ അമേരിക്കയോട് അടുപ്പിക്കുന്ന തന്ത്രപരമായ പ്രഖ്യാപനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments