Latest NewsKeralaNewsNews StoryReader's Corner

100 ല്‍ വിളിച്ചു; തങ്ങളുടെ പരിധിയില്‍ അല്ലെന്നു പോലീസ്

കോട്ടയം: കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബം രാത്രിയില്‍ സഹായത്തിനായി 100ല്‍ വിളിച്ചിട്ടു സഹായം ലഭിക്കാത്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദേശം നല്കിയേക്കും.

വ്യാഴാഴ്ച രാത്രിയില്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കു സമീപം പൂവത്തോട്ടിലാണു സംഭവം. ചിങ്ങവനം സ്വദേശികളും വിദേശമലയാളികളുമായ ഡെയ്സില്‍ ചാക്കോയും ഭാര്യ ആനി ഡെയ്സിലും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു കാറില്‍ യാത്ര ചെയ്തിരുന്നത്. കാര്‍ പൂവത്തോട്ടില്‍ എത്തിയപ്പോള്‍ ഡെയ്സിലിനു ശാരീരിക ബുദ്ധിമുട്ടു അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആനി ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button