കോയമ്പത്തൂർ: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഒരാള്‍ മരിച്ചു. തീ പിടിച്ച കാറില്‍ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടെ ദിലീപ് എന്ന യുവാവാണ് മരിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ മധുരക്കരയിലുള്ള ടോള്‍ ഗേറ്റിനടുത്ത് വച്ച് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സീറ്റ് ബെല്‍റ്റ് ഊരാന്‍ പറ്റാത്തതിനാലാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
തീപടരുന്നത് കണ്ട് ദിലീപ്കുമാര് കാര്‍ നിര്‍ത്തി ഭാര്യയേയും രണ്ട് കുട്ടികളേയും പുറത്തേക്ക് തള്ളിയിട്ടെങ്കിലും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ തീപടരുന്നതിന് മുമ്പ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
Post Your Comments