ഷിംല: ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. 50ഓളം യാത്രക്കാരുമായി മണാലിയില്‍ നിന്ന് പുറപ്പെട്ട ഹിമാചല്‍ പ്രദേശ് ട്രാന്സ്പേര്ട്ട് കോര്‍പ്പറേഷന്റെ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ മാണ്ടി -പതാന്‍കോട്ട് ദേശീയപാതയില്‍ കട്രോപി മേഖലയില്‍ ബസിനു മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അപകടാവശിഷ്ടങ്ങള്ക്കിടയില് നിരവധി പേര് കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.
അപകടസ്ഥലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശിലൂടെയുള്ള റോഡ് ഗതാഗതം അപകടാവസ്ഥയിലാണ്.
Post Your Comments