KeralaLatest NewsNews

ബംഗാളി കോർട്ടേഴ്‌സുകളിൽ പെൺവാണിഭ സംഘം പിടിമുറുക്കുന്നു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇരകൾ

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിൽ പെണ്‍വാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു. ഭാര്യയാണെന്ന വ്യാജേന കൂടെ താമസിപ്പിച്ചു പലർക്കും കാഴ്ച വെക്കുന്നതായാണ് റിപ്പോർട്ട്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും പെരുമ്പാവൂരിലെ വിവിധ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നുണ്ട്. ഇവരിൽ മലയാളികളും എത്താറുണ്ടെന്നാണ് വിവരം.

അന്യ സംസ്ഥാനക്കാരുടെ ലേബര്‍ ക്യാമ്പുകളില്‍ അനാശാസ്യം വര്‍ദ്ധിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ല. മതിയായ രേഖകളില്ലാത്തതിനാല്‍ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരാണോ എന്നത് ഉറപ്പുവരുത്തുന്നത് പോലീസിനും സാധിക്കുന്നില്ല.

ഇത് മുതലെടുത്താണ് അനാശാസ്യം കൊഴുക്കുന്നത്. ഈ പെണ്‍വാണിഭ കേന്ദ്രങ്ങളിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളാണ് സ്ത്രീകളെ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും. എന്നാൽ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി യുവാക്കളും മദ്ധ്യവയസ്ക്കരും വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ വാടകമുറികളിലുംമറ്റും പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും താമസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button