
തിരുവനന്തപുരം: പ്രതിഭകളെ ബഹുമാനിക്കാന്‍ കേരളം ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബഹുമാനിക്കപ്പെടേണ്ടവരെ ബഹുമാനിക്കാന്‍ നാം പഠിച്ചിട്ടില്ല. കഴിവു തെളിയിച്ചവരെ അടിച്ചുവീഴ്ത്താനും കരിവാരിത്തേയ്ക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
ശുദ്ധമായ പച്ചക്കള്ളം പോലും എഴുതിവിടുന്നുണ്ട്. ഇതു വായിക്കേണ്ട ദുര്‍ഗതിയിലാണ് എല്ലാവരും. ടിവിയില്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തി. പത്രങ്ങളിലെ എല്ലാ പേജും വായിക്കാനും പറ്റില്ല. ചില പേജുകള്‍ പരദൂഷണം എഴുതാന്‍ വേണ്ടി മാറ്റിവെച്ചതാണ്.
അറിയപ്പെടുന്നവരുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവര്‍ക്കും ഇഷ്ടമെന്നും അടൂര്‍ ആരോപിക്കുന്നു.
Post Your Comments