Latest NewsNewsIndiaCrime

മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ അച്ഛന്‍ വെട്ടിക്കൊന്നു

പൂനെ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത പതിനേഴുകാരനെ അച്ഛന്‍ വെട്ടിക്കൊന്നു. ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പ്രതി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കളെ പെണ്‍കുട്ടിയും ആക്രമിച്ചു. പൂനെയിലെ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി നേരിട്ടെത്തി പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. പ്രതി ജാമ്യത്തില്‍ ഇറങ്ങിയത് അറിഞ്ഞ് ക്ഷുഭിതനായ അച്ഛന്‍ യുവാവിനെ വീട്ടില്‍ എത്തി വെട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button