![](/wp-content/uploads/2017/08/mavoyst.jpg)
റായ്പൂർ: എസ്.റ്റി.എഫിന്റേയും ഡി.ആർ.ജിയുടെയും സിആർപിഎഫിന്റെയും സംയുക്ത സംഘവുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മാ ജില്ലയിലെ കിസ്താ റാം ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ നിന്നും ഒരു കൈത്തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തി. ഏപ്രിൽ 24 ന് സുക്മ മേഖലയിൽ നടന്ന മാവോയിസ്റ്റ് ഭീകരാക്രമണത്തിൽ കേന്ദ്ര പോലീസ് സേനയിലെ 25 അംഗങ്ങൾ കൊല്ലപ്പെടുകയും 6 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments