KeralaLatest NewsNews

കപ്പ പുഴുങ്ങിയ മണം പാമ്പിന്റെ അല്ല;വാവ സുരേഷ്

കോഴിക്കോട്: സന്ധ്യ നേരങ്ങളിൽ കപ്പ പുഴുങ്ങിയപോലൊരു മണം കിട്ടിയാല്‍ അതു പാമ്പ് വായ പിളര്‍ത്തുന്നതാണെന്നാണ് നമ്മൾ ഇത്രയും കാലം വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് വാവ സുരേഷ്. പാമ്പിന്റെ വായയില്‍നിന്ന് അങ്ങനെയൊരു മണമേ വരില്ലെന്ന് വാവ സുരേഷ് പറയുന്നു. അന്തിക്കു പൂക്കുന്ന സസ്യത്തിന്റെ മണമാണ് പാമ്പിന്റെ വായ്‌നാറ്റക്കഥയായി പ്രചരിക്കുന്നത്.

ഇത്തരം കഥകള്‍ പലതും കെട്ടിച്ചമച്ചവയും അതിശയോക്തി നിറഞ്ഞവയുമാണെന്നാണ് അദ്ദേഹം പറയുന്നത്. സെയ്ന്റ് ജോസഫ്‌സ് കോളേജിൽ വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അന്ധവിശ്വാസവും കെട്ടുകഥകളുംകൊണ്ട് പാവം പാമ്പുകളെ തെറ്റിദ്ധരിച്ചുപോയതിന്റെ വിഷമം ആത്മാര്‍ഥമായി പങ്കുവെച്ചുകൊണ്ടാണ് കുട്ടികള്‍ പിരിഞ്ഞത്.

പെരുമ്പാമ്പിനെയും മൂര്‍ഖനെയും മണ്ണൂലിയെയും സദസ്സിനുമുമ്പില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വാവ സുരേഷിന്റെ ക്ലാസ്. പെരുമ്പാമ്പിനെ തൊട്ടുനോക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. പേടിയൊട്ടുമില്ലാതെ പാമ്പുകളെ സദസ്സിലേക്കെത്തിക്കാന്‍ മുന്നില്‍നിന്നത് കോളേജിലെ ജന്തുശാസ്ത്രവിദ്യാര്‍ഥികളാണ്.

പലതരം സംശയങ്ങളായിരുന്നു സദസ്സിനു. പാമ്പുകൾ ശപിക്കുമോ? പ്രതികാരം ചെയ്യുമോ? പലതവണ പാമ്പുകടിയേറ്റ വാവ സുരേഷിന് രക്തം ദാനം ചെയ്യാന്‍ പാടുണ്ടോ…? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് വാവ സുരേഷ് ഉത്തരം നൽകി. കോളേജിലെ സുവോളജി അസോസിയേഷനാണ് പരിപാടിയൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button